Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KendraScott

America

മ​ക​ളു​ടെ മു​റി​യി​ൽ ഒ​ളി​ച്ച യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തി; അ​മേ​രി​ക്ക​യി​ൽ അ​മ്മ അ​റ​സ്റ്റി​ൽ മെം​ഫി​സ്: 13 വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന 20 വയസുകാ​ര​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ കേ​ന്ദ്ര സ്കോ​ട്ട് (36) എ​ന്ന അ​മ്മ​യ്‌​ക്കെ​തി​രേ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. ഈ മാസം 16ന് ​പു​ല​ർ​ച്ചെ​യാ​ണ് യുഎ​സി​ലെ മെം​ഫി​സി​ൽ സം​ഭ​വം ന​ട​ന്ന​ത്.​ റോ​ഡെ​റി​യ​സ് മോ​ർ​ട്ട​ൺ (20) എ​ന്ന യു​വാ​വാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ വെ​ടി​യേ​റ്റ് മരിച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര, മ​ക​ളു​ടെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന മോ​ർ​ട്ട​ണെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യാ​ണ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ ക​യ​റ്റ​രു​തെ​ന്നും അ​ങ്ങ​നെ ക​ണ്ടാ​ൽ വെ​ടി​വയ്​ക്കു​മെ​ന്നും അ​മ്മ മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ പെ​ൺ​കു​ട്ടി ഭ​യ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. തു​ട​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ടി​

മെം​ഫി​സ്: 13 വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന 20 വയസുകാ​ര​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ കേ​ന്ദ്ര സ്കോ​ട്ട് (36) എ​ന്ന അ​മ്മ​യ്‌​ക്കെ​തി​രേ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി.

ഈ മാസം 16ന് ​പു​ല​ർ​ച്ചെ​യാ​ണ് യുഎ​സി​ലെ മെം​ഫി​സി​ൽ സം​ഭ​വം ന​ട​ന്ന​ത്.​ റോ​ഡെ​റി​യ​സ് മോ​ർ​ട്ട​ൺ (20) എ​ന്ന യു​വാ​വാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ വെ​ടി​യേ​റ്റ് മരിച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര, മ​ക​ളു​ടെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന മോ​ർ​ട്ട​ണെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യാ​ണ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ ക​യ​റ്റ​രു​തെ​ന്നും അ​ങ്ങ​നെ ക​ണ്ടാ​ൽ വെ​ടി​വയ്​ക്കു​മെ​ന്നും അ​മ്മ മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ പെ​ൺ​കു​ട്ടി ഭ​യ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

തു​ട​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച മോ​ർ​ട്ട​ണു​നേ​രെ കേ​ന്ദ്ര വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കേ​ന്ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up